പിഫ്കോ പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsപിഫ്കോ അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: കണ്ണൂർ പ്രവാസി കൂട്ടായ്മയായ പുതിയങ്ങാടി ഇസ്ലാമിക് ഫിനാൻഷ്യൽ കോ-ഓപറേഷൻ (പിഫ്കോ) വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ എ.വി. ഷിബിലി അധ്യക്ഷത വഹിച്ചു. പി.ജെ.ഡി.സി കുവൈത്ത് പ്രസിഡന്റ് കെ.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി റഫീഖ് ലായിൻ സ്വാഗതം പറഞ്ഞു. എ.വി. ഷക്കീർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.വി. അബ്ദുൽ സലാം, പി.എ.പി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.വി. മുഹമ്മദ് ഷിബിലി (ചെയർ), ലായിൻ റഫീഖ് (സെക്ര), എസ്.വി. അബ്ദുൽ സലാം, ടി. മുഹമ്മദ് കുഞ്ഞി, കെ.സി. അബ്ദുൽ കരീം, പി.എ.പി. അബ്ദുൽ സലാം, എസ്. അഷ്റഫ്, കെ. അഷ്റഫ്, കെ.സി. അബ്ദുൽ സത്താർ, കെ. അബ്ദുറഹ്മാൻ, എ.വി. ഷക്കീർ, പി.എം. നബീൽ, അഷ്കർ ഇസ്മായിൽ, എ.വി. മുഹമ്മദ് അലി (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. കെ.സി അബ്ദുൽ സത്താർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പലിശരഹിത വായ്പ പദ്ധതിയിലൂടെ 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന കണ്ണൂർ പ്രവാസി കൂട്ടായ്മയാണ് പിഫ്കോ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

