എണ്ണക്കിണറിലെ അവസാന തീ അണച്ചിട്ട് ഇന്നേക്ക് 25 വര്‍ഷം
text_fieldsകുവൈത്ത് സിറ്റി: അധിനിവേശ സേന തീകൊളുത്തിയ കുവൈത്തിലെ എണ്ണക്കിണറുകളിലെ നാളവും കെടുത്തിയിട്ട് ഞായറാഴ്ചത്തേക്ക് 25 വര്‍ഷം പൂര്‍ത്തിയായി. 1991 ആഗസ്റ്റിലെ സദ്ദാം ഹുസൈന്‍െറ ക്രൂരമായ അധിനിവേശം രാജ്യത്തെ എല്ലാറ്റിനെയുമെന്നപോലെ സാമ്പത്തിക സ്രോതസ്സിനെയും നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. രാജ്യം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിലേക്ക് ഇരച്ചുകയറിയ ഇറാഖി പട്ടാളം അവസാനം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാത്ത ഘട്ടമത്തെിയപ്പോഴാണ് എല്ലാം നശിപ്പിച്ച് പിന്മാറാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 1991 ഫെബ്രുവരിയില്‍ രാജ്യത്തെ വിവിധ മേഖലയിലുള്ള എണ്ണക്കിണറുകളില്‍ ഇറാഖി സേന തീ കൊളുത്താന്‍ ആരംഭിച്ചത്.
ഉല്‍പാദനം നടന്നുകൊണ്ടിരുന്ന 700 എണ്ണക്കിണറുകളിലാണ് ഇത്തരത്തില്‍ ഇറാഖിസേന തീകൊളുത്തിയത്. ഇത്രയും എണ്ണക്കിണറുകളില്‍ ഒരുമിച്ച് തീപിടിച്ചത് വരുമാന സ്രോതസ്സിനെ സാരമായി ബാധിക്കുമെന്നതിനുപുറമെ വന്‍ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നത് കൂടിയായിരുന്നു. അധിനിവേശ സേന കുവൈത്ത് വിട്ടോടിയ ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു എണ്ണക്കിണറുകളിലെ തീ അണക്കുകയെന്നത്. എല്ലാ സംവിധാനങ്ങളും തകര്‍ന്ന് തരിപ്പണമായ കുവൈത്തിന് അന്ന് എണ്ണക്കിണറുകളിലെ തീ അണക്കുകയെന്നത് ചിന്തിക്കാന്‍പോലും സാധിക്കുന്നതായിരുന്നില്ല.
കുവൈത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 10,000 ഉന്നത ടെക്നീഷ്യന്മാരും വിദഗ്ധരും മാസങ്ങളോളമാണ് തീ അണക്കുന്ന ജോലിയിലേര്‍പ്പെട്ടത്. തുടര്‍ച്ചയായ എട്ടുമാസത്തെ അശ്രാന്ത പരിശ്രമത്തിനുശേഷം 1991 നവംബര്‍ ആറിന് ആണ് അവസാന തീയും അണച്ചത്. കുവൈത്ത് ഫയര്‍ഫോഴ്സിലെ വിദഗ്ധരുടെ കൂടി സഹായത്താല്‍ ബുര്‍കാനിലെ 118 ാം നമ്പര്‍ എണ്ണക്കിണറാണ് അവസാനമായി കെടുത്തിയത്. അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഏറ്റവും വലിയ വെല്ലുവിളി അതിജയിച്ച് സാമ്പത്തിക സ്രോതസ്സുകള്‍ തിരിച്ചുപിടിക്കാനായ ദിനംകൂടിയാണ് കുവൈത്തിനെ സംബന്ധിച്ചിടത്തോളം നവംബര്‍ ആറ്. എണ്ണക്കിണറിലെ തീ അണക്കാനായതിന്‍െറ സന്തോഷത്തില്‍ അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.
പുതുതലമുറകള്‍ക്ക് അധിനിവേശവുമായി ബന്ധപ്പെട്ട് ഓര്‍മിച്ചെടുക്കാനില്ളെങ്കിലും 25 വര്‍ഷം മുമ്പ് ഇതെല്ലാം കണ്ടും അനുഭവിക്കുകയും ചെയ്തവര്‍ക്ക് നവംബര്‍ ആറ് നടുക്കുന്ന ഓര്‍മകളാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
