പെരുന്നാള്‍ അവധി: യാത്രക്കൊരുങ്ങി
text_fieldsകുവൈത്ത് സിറ്റി: പെരുന്നാള്‍ അവധി ദിനങ്ങളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് രണ്ട് ലക്ഷത്തിലേറെ പേര്. ഏപ്രില്‍ 20 മുതല്‍ 25 വരെ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കണക്കാണിത്. 1,800 വിമാനങ്ങളിലായി ഏകദേശം 2,20,000 പേരാണ് കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുക. ദുബൈ, ഇസ്തംബൂള്‍, ജിദ്ദ, കൈറോ, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വിസുകളും ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം മൊത്തം യാത്രക്കാരുടെ എണ്ണം 13 മില്യൺ വരെ എത്തുമെന്നാണ് സൂചന.
യാത്രക്കാർ കൂടുന്നതോടെ പെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് ഡി.ജി.സി.എ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിൽ ഓപറേഷൻസ്, എൻജിനീയറിങ്, സെക്യൂരിറ്റി ഓർഗനൈസേഷൻ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റുകൾ എന്നിവ ഉൾപ്പെടുന്ന സപ്പോർട്ട് ടീം രൂപവത്കരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സാലിഹ് അൽ ഫദാഗി പറഞ്ഞു. ഈസ്റ്റർ, വിഷു, പെരുന്നാൾ ആഘോഷങ്ങൾക്കായി നിരവധി മലയാളികളും ഈ സമയങ്ങളിൽ കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

