ക്രിസ്തീയ സമൂഹം ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ക്രിസ്തീയ സമൂഹം ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ലോകത്തിെൻറ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശു മൂന്നാംനാള്‍ ഉയിര്ത്തെഴുന്നേറ്റതിെൻറ ഓർമപുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചത്. ഈസ്റ്റർ ദിനത്തിൽ ചർച്ചുകൾക്കും ദേവാലയങ്ങൾക്കും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയത്. കുവൈത്തിലെ വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഈസ്റ്റർദിന ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചർച്ചുകളിലും താൽക്കാലിക ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനകൾ നടന്നു.
50 ദിവസത്തെ നോമ്പാചരണത്തിെൻറ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രാലയം ദേവാലയങ്ങൾക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കർശന പരിശോധനകൾക്ക് ശേഷമാണ് ദേവാലയങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്കും ആരാധനകൾക്കും രാത്രിയിലെ പാതിരാ കുർബാനക്കും നിരവധി വിശ്വാസികളാണ് പള്ളികളിൽ എത്തിയത്.
കുവൈത്തിലെ മലങ്കര സുറിയാനി കത്തോലിക്ക സമൂഹത്തിെൻറ ഉയിർപ്പ് തിരുനാളിെൻറ ശുശ്രൂഷ കുവൈത്ത് സിറ്റി കത്തീഡ്രലിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്ക് ഫാ. ബിനോയ് കൊച്ചുകരിക്കതിലിെൻറ കാർമികത്വത്തിൽ നടന്നു. ഉയിർപ്പ് ശുശ്രൂഷയും ദേവാലയ പ്രദക്ഷിണവും ദിവ്യബലിയും നടത്തി. നിരവധി വിശ്വാസികൾ പങ്കെടുത്ത ഈ ശുശ്രൂഷക്ക് കുവൈത്ത് മലങ്കര റൈറ്റ്സ് മൂവ്മെൻറ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
