പെരുന്നാൾവസ്ത്ര വിതരണവുമായി കുവൈത്ത് ഫുഡ് ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: നിർധന കുടുംബങ്ങൾക്ക് പെരുന്നാൾവസ്ത്രം വിതരണംചെയ്യുന്ന പദ്ധതിയുമായി കുവൈത്ത് ഫുഡ്ബാങ്ക് രംഗത്ത്. അൽസായർ ഹോൾഡിങ് ഗ്രൂപ്പുമായി സഹകരിച്ചാണ് ‘കിസ്വത്ത് അൽ ഇൗദ്’ പദ്ധതി നടപ്പാക്കുന്നത്. കുവൈത്ത് ഫുഡ് ബാങ്ക് മേധാവി സാലിം അൽഹമർ അറിയിച്ചതാണിത്. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്യുന്ന പദ്ധതി കഴിഞ്ഞമാസം കുവൈത്ത് ഫുഡ് ബാങ്ക് ആരംഭിച്ചിരുന്നു.
‘നൽകുന്നതിൽ പങ്കാളിയാവുക’ തലക്കെട്ടിൽ സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ പിന്തുണയോടെ നടത്തുന്ന ‘ഫുഡ് പാർസൽ’ പദ്ധതി അഭിനന്ദനമേറ്റുവാങ്ങിയതിന് പിറകെയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. കഷ്ടതയനുഭവിക്കുന്നവർക്ക് ഭക്ഷണാവശ്യത്തിനുള്ള സാധനങ്ങൾ കിറ്റുകളാക്കി എത്തിച്ചുനൽകുന്നതാണ് ഫുഡ് പാർസൽ പദ്ധതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സഹകരണസ്ഥാപനങ്ങളിൽ പ്രത്യേക പെട്ടി സ്ഥാപിച്ചാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
