ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം ഉയരണം –പെരുമ്പടവം ശ്രീധരൻ
text_fieldsകുവൈത്ത് സിറ്റി: ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് സാഹിത്യകാരൻ പെ രുമ്പടവം ശ്രീധരൻ. വെൽഫെയർ കേരള കുവൈത്ത് ‘വർത്തമാന ഇന്ത്യ: എഴുത്തും രാഷ്ട്രീയവും ’ തലക്കെട്ടിൽ ഫർവാനിയ ഐഡിയൽ ഹാളിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യമാർഗത്തിൽ അഭിപ്രായം തുറന്നുപറയാൻ പേടി, എഴുതാൻ പേടി, വായിക്കാൻപേടി, പുറത്തിറങ്ങാൻ പേടി അങ്ങനെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്.
ഭീഷണിയുടെയും വിദ്വേഷപ്രചാരണത്തിെൻറയും രാഷ്ട്രീയത്തിനെതിരെ ധാർമികതയുടെ സമരതന്ത്രങ്ങളായ മനുഷ്യസ്നേഹവും ആശയസമരവും പരസ്പരവിശ്വാസവുമാണ് വളർന്നുവരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് വയനാട് സ്വാഗതം പറഞ്ഞു. ജോൺ മാത്യു, ഷെമേജ് കുമാർ, ജ്യോതിദാസ്, ഷഫീഖ് മുസ്തഫ എന്നിവർ സംസാരിച്ചു. അൻവർ സാദത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
