വ്യക്തി സമർപ്പണം രാജ്യ സുരക്ഷയുടെ പ്രധാന സ്തംഭം
text_fieldsആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്. ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ് അവലോകന യോഗത്തിൽ
കുവൈത്ത് സിറ്റി: സുരക്ഷ ഉദ്യോഗസ്ഥരുടെ സമർപ്പണവും ഐക്യവും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സ്തംഭമാണെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്. ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ്. രാജ്യവും മേഖലയും അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ സുരക്ഷ തയാറെടുപ്പ് അൽ വുഹൈൻ അവലോകനം ചെയ്തു.
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും പ്രതിരോധത്തിന്റെ ആദ്യ നിരയാണ് ഉദ്യോഗസ്ഥരെന്ന് പര്യടനത്തിനിടെ അൽ വുഹൈബ് കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട മേഖലകളിൽ പിന്തുടരുന്ന വർക്ക്ഫ്ലോ സംവിധാനങ്ങളും നടപടിക്രമങ്ങളും അൽ വുഹൈബ് അവലോകനം ചെയ്തു.
വിവിധ വകുപ്പുകൾക്കിടയിലുള്ള അംഗീകൃത പദ്ധതികളെയും ഏകോപന സംവിധാനങ്ങളും ഉദ്യോഗസ്ഥർ വിശദീകരിച്ചു.സൈബർ ക്രൈം വകുപ്പ് സന്ദർശനത്തിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കത്തിന്റെ നിരീക്ഷണത്തിനും ട്രാക്കിങ് സംവിധാനങ്ങളെക്കുറിച്ചും, നിയമം ലംഘിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും അദ്ദേഹത്തെ വിശദീകരിച്ചു. ഉദ്യോഗസ്ഥർ തങ്ങളുടെ കർത്തവ്യങ്ങൾ സമർപ്പണത്തോടെയും ആത്മാർഥതയോടെയും നിർവഹിക്കുന്നതിൽ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

