Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ക​ര​ണ...

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് തു​ട​ങ്ങാ​ൻ അ​നു​മ​തി

text_fields
bookmark_border
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പ് തു​ട​ങ്ങാ​ൻ അ​നു​മ​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ ഫാ​ർ​മ​സി​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി. സ​ഹ​ക​ര​ണ യൂ​നി​യ​െൻറ എ​തി​​ർ​പ്പി​നെ തു​ട​ർ​ന്ന്​ കു​വൈ​ത്തി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ്​ അ​നു​കൂ​ല ഉ​ത്ത​ര​വ്​ നേ​ടി​യ​ത്. കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്തി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി അ​ൽ ഹാ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തേ ക​ഴി​ഞ്ഞ ന​വം​ബ​ർ 15 മു​ത​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ 67 ഫാ​ർ​മ​സി​ക​ൾ പൂ​ട്ടി​യി​രു​ന്നു. സ​ഹ​ക​ര​ണ യൂ​നി​യ​നും കു​വൈ​ത്തി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ത​മ്മി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​ട​തി അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ​യാ​വു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopco-operative societyPermission
Next Story