Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗദിയിൽനിന്ന്​ 429...

സൗദിയിൽനിന്ന്​ 429 അധ്യാപകരെ കൊണ്ടുവരാൻ അനുമതി

text_fields
bookmark_border
സൗദിയിൽനിന്ന്​ 429 അധ്യാപകരെ കൊണ്ടുവരാൻ അനുമതി
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രാലയം സൗദിയിൽനിന്ന്​ 429 അധ്യാപകരെ കൊണ്ടുവരുന്നതിന്​ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. വിദ്യാഭ്യാസം, ആ​രോഗ്യം, ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും സൗദി എംബസിയുടെയും സംയുക്ത നീക്കത്തിലൂടെയാണ്​ ഇവരെ കൊണ്ടുവരുക. കോവിഡ്​ പ്രതിസന്ധി കാലത്ത്​ സ്​കൂളുകൾ അടഞ്ഞുകിടന്നപ്പോൾ നിരവധി അധ്യാപകർ നാട്ടിലേക്ക്​ പോയിരുന്നു.

ഇതിൽ വലിയൊരു വിഭാഗം തിരിച്ചുവന്നിട്ടില്ല. ഇതി​ൽപെട്ട സൗദി പൗരന്മാരെയാണ്​ പ്രത്യേക ദൗത്യത്തിൽ കുവൈത്തിലെത്തിക്കുന്നത്​. പൊതുവിൽ കുവൈത്തിൽ അധ്യാപക ക്ഷാമമുണ്ട്​. യഥാക്രമം യോഗ്യരായ കുവൈത്തികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, മറ്റ് വിദേശ രാജ്യക്കാർ എന്നീ മുൻഗണന ക്രമത്തിലാണ് അധ്യാപക നിയമനത്തിന് പരിഗണിക്കുന്നത്​. സ്​പെഷലൈസ്​ഡ്​ വിഷയങ്ങളിലാണ്​ അധ്യാപകക്ഷാമം ഏറ്റവും രൂക്ഷമായത്​. വിദേശികളെ നിയമിക്കു​േമ്പാൾ ഫലസ്​തീൻ അധ്യാപകർക്ക്​ കുവൈത്ത്​ വിദ്യാഭ്യാസ മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministry of educationSaudi newskuwait newsteachers
Next Story