Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരക്ഷിതാക്കൾക്ക്​...

രക്ഷിതാക്കൾക്ക്​ കമ്പ്യൂട്ടർ പരിശീലനം​ നടത്താൻ അനുമതി

text_fields
bookmark_border
രക്ഷിതാക്കൾക്ക്​ കമ്പ്യൂട്ടർ പരിശീലനം​ നടത്താൻ അനുമതി
cancel

കുവൈത്ത്​ സിറ്റി: ഒാൺലൈൻ ക്ലാസുകളിലേക്ക്​ മാറേണ്ടിവന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക്​ കമ്പ്യൂട്ടർ പരിശീലനം നൽകാൻ ആരോഗ്യ മന്ത്രാലയത്തി​െൻറ അനുമതി. ആളുകൾ ഒത്തുകൂടുന്നതിന്​ കടുത്ത നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ശിൽപശാല നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ അപേക്ഷ ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

ചില സ്വകാര്യ സ്​കൂളുകളാണ്​ പരിശീലന പരിപാടി നടത്താൻ വിദ്യാഭ്യാസ വകുപ്പി​​െൻറ അനുമതി തേടിയത്​. അവർ അപേക്ഷ ആരോഗ്യ ​മന്ത്രാലയത്തിന്​ കൈമാറി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും മാത്രമേ ശിൽപശാല നടത്താവൂ എന്ന്​ നിബന്ധനയുണ്ട്​. ക്യാമ്പിന്​ ആരോഗ്യ വകുപ്പി​െൻറ മേൽനോട്ടമുണ്ടാവും.

നേരിട്ടുള്ള ക്ലാസുകൾ എന്ന്​ തുടങ്ങാൻ കഴിയുമെന്ന്​ പറയാൻ കഴിയാത്ത സ്ഥിതിയുണ്ട്​. ഒാൺലൈൻ വിദ്യാഭ്യാസത്തി​െൻറ കാര്യക്ഷമതയെ പറ്റി വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്​ കമ്പ്യൂട്ടർ പരിശീലനവും മറ്റു മാർഗനിർദേശങ്ങളും നൽകണമെന്ന്​ ആവശ്യം ഉയരുന്നുണ്ട്​. ഡിജിറ്റൽ ക്ലാസുകളുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷണം നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentsPermissioncomputer training
Next Story