തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ്ഗാഹിന് അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ്ഗാഹുകൾക്ക് അനുമതി. ഈ വർഷം, മസ്ജിദുകൾക്ക് പുറമെ യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും പ്രത്യേക ഈദ് മുസല്ലകൾ അനുവദിക്കുമെന്ന് ഔഖാഫ് മന്ത്രി ഈസ അൽ കന്ദരി ട്വിറ്ററിൽ അറിയിച്ചു.
പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിന് പുറമെ ഈദ്ഗാഹുകൾക്കും ഇക്കുറി അനുമതിയുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി പ്രവാചകചര്യ പിന്തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കി.
ഔഖാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും സ്പോർട്സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ്ഗാഹുകൾ നടക്കുക.
ഇതു സംബന്ധിച്ച വിശദമായ ഷെഡ്യൂൾ ഔഖാഫ് മന്ത്രാലയം പിന്നീട് പുറത്തിറക്കും.
കഴിഞ്ഞ വർഷം ആറു ഗവർണറേറ്റുകളിലായി വിവിധ പ്രദേശങ്ങളിലായി 30 കേന്ദ്രങ്ങളിൽ ഈദ്ഗാഹിന് ഔഖാഫ് സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

