മനുഷ്യർ സഹകരിച്ച് പ്രവർത്തിക്കണം -ഐ.സി.എഫ് സ്നേഹവിരുന്ന്
text_fieldsഐ.സി.എഫ് സ്നേഹവിരുന്ന് ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിശ്വാസം മുറുകെപ്പിടിച്ച് എല്ലാവർക്കും സാഹോദര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം നിലനിൽക്കാൻ മനുഷ്യർ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണമെന്ന് ഐ.സി.എഫ് ഫഹാഹീൽ റീജിയൻ സംഘടിപ്പിച്ച സ്നേഹവിരുന്ന് അഭിപ്രായപ്പെട്ടു. പരസ്പരം ഉൾക്കൊണ്ട് ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള പ്രതലങ്ങൾ സമൂഹത്തിൽ രൂപപ്പെടണം.
മീലാദ് കാമ്പയിനിന്റെ ഭാഗമായി നടന്ന സ്നേഹവിരുന്നിൽ, തിരുനബിയുടെ അധ്യാപനങ്ങളുടെ വിവിധ അടരുകൾ പങ്കുവെച്ചു.
മങ്കഫിൽ നടന്ന സംഗമത്തിൽ റീജിയൻ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. നാഷനൽ കാബിനറ്റ് അംഗം ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് സ്നേഹവിരുന്ന് സദസ്സ്
അബ്ദുള്ള വടകര സന്ദേശ പ്രഭാഷണം നടത്തി. ബോബിൻ ജോർജ് എടപ്പാട്ട്, ബിനോയ് ചന്ദ്രൻ, ശ്യാം ജി നായർ, മുനീർ പെരുമുഖം, സഹദ് മൂസ എന്നിവർ സംസാരിച്ചു. അബൂബക്കർ സിദ്ദീഖ് കൂട്ടായി സ്വാഗതവും അബുതാഹിർ ചെരിപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

