30 വയസ്സിനു മുകളിലുള്ളവർക്ക് ശൈത്യകാല വാക്സിനെടുക്കാം
text_fieldsആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്
കുവൈത്ത് സിറ്റി: 30 വയസ്സിനു മുകളിലുള്ളവർക്ക് ശൈത്യകാല പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. 30 വയസ്സിന് താഴെയുള്ളവർക്കും വരും ദിവസങ്ങളിൽ അവസരം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി സ്വദേശികൾക്കും വിദേശികൾക്കും രജിസ്റ്റർ ചെയ്യാം. 58 ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച കാമ്പയിൻ ഡിസംബർ വരെ തുടരും. കുവൈത്തിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായാണ് ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ ആണ് സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത്.
രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ എത്തിച്ചിട്ടുണ്ട്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിെൻറ പ്രാധാന്യം ഉൾക്കൊള്ളണമെന്നും അധികൃതർ അറിയിച്ചു. തുടർച്ചയായ ആറാം വർഷമാണ് ശൈത്യകാല കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

