പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈത്ത് അറുപതാം വാർഷികാഘോഷം
text_fieldsപെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈത്ത് അറുപതാം വാർഷികാഘോഷ ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈത്ത് (പി.സി.കെ) അറുപതാം വാർഷികം ആഘോഷിച്ചു. ആസ്പർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ ചടങ്ങിൽ സഭാ പാസ്റ്റർ എബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയി കെ. യോഹന്നാൻ, കെ.ടി.എം.സി.സി സെക്രട്ടറി അജോഷ് മാത്യു, പാസ്റ്റർ ബെൻസൺ തോമസ്, പാസ്റ്റർ വി.ടി. എബ്രഹാം, സഭാ സെക്രട്ടറി സുനിൽ വർഗീസ് എന്നിവർ സംസാരിച്ചു.
മോളി മാത്യുവിന് ചടങ്ങിൽ മെമന്റോ കൈമാറുന്നു
സഭയുടെ വളർച്ചയിൽ പങ്കുവഹിച്ച പ്രാരംഭകാല പ്രവർത്തകൻ മാത്തുണ്ണി മാത്യൂസിന്റെ (ടൊയോട്ട സണ്ണി മാത്തുണ്ണി) ഭാര്യ മോളി മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. മകൻ ജെയിംസ് മാത്യുവും ചടങ്ങിൽ സന്നിഹിതനായി. വാർഷിക സ്മരണിക ‘പ്രയാണം’ പാസ്റ്റർ എബ്രഹാം വർഗീസ് നഹ്ദത് ഗ്രൂപ് എം.ഡി. മാത്യു പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. സഭയുടെ ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രം ദൃശ്യവത്കരിച്ച ഡോക്യുമെന്ററി പ്രദർശനം, ഷാരൂൺ വർഗീസ് ആലപിച്ച ഗാനങ്ങൾ എന്നിവ ചടങ്ങിന് മിഴിവേകി. ജനറൽ കോഓഡിനേറ്റർ റെജി വലിയ മണ്ണിൽ, പ്രോഗ്രാം കോഓഡിനേറ്റർ മനോജ് പുന്നൂസ്, ട്രഷറർ സജി ജോൺ, സെക്രട്ടറി സുനിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

