പെഗസസ് ഫോൺ ചോർത്തൽ: അന്വേഷണവുമായി എം.പി
text_fieldsഉസാമ അൽ ഷാഹീൻ എം.പി
കുവൈത്ത് സിറ്റി: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിെൻറ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയോട് ചോദ്യം ഉന്നയിച്ച് പാർലമെൻറ് അംഗം.
കുവൈത്തും ഫോൺ ചോർത്തലിന് ഇരായായിട്ടുണ്ടോ എന്നും വിഷയത്തിൽ അന്വേഷണം നടത്തിയോ എന്നും വിവരങ്ങൾ സുരക്ഷിതമാക്കാനും ഫോൺ ചോർത്തൽ തടയാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്നുമാണ് ഉസാമ അൽ ഷാഹീൻ എം.പി അന്വേഷിച്ചത്. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ നിർമിച്ച് വിപണിയിലെത്തിച്ച സ്പൈവെയറാണ് പെഗസസ്.
ഇത് ഒരാളുടെ കമ്പ്യൂട്ടറിലോ ഫോണിലോ ലാപ്ടോപ്പിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാറുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

