പേ​ൾ ഒാ​ഫ്​ സ്​​കൂ​ൾ അ​വാ​ർ​ഡ്​  വി​ത​ര​ണം 20ന്​

11:30 AM
17/10/2017
ത​നി​മ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ
​അ​ബ്ബാ​സി​യ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ത​നി​മ കു​വൈ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ‘പേ​ള്‍ ഓ​ഫ്  സ്കൂ​ള്‍’ പു​ര​സ്കാ​രം ഈ ​മാ​സം 20ന്​ ​ ഓ​ണ​ത്ത​നി​മ  പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന്​ 21 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ത​നി​മ അം​ഗ​വും ദീ​ർ​ഘ​കാ​ലം യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന ബി​നി ആ​ൻ​റ​ണി​യു​ടെ പേ​രി​ലു​ള്ള എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക്ക്​ ന​ൽ​കും. കെ.​ജി. എ​ബ്ര​ഹാ​മി​ന്​ സോ​ഷ്യ​ൽ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും. 13ാമ​ത്​ ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ക്കും. ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്​​ട​റി​ പ്ര​കാ​ശ​നവും  ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ​ൻ നാ​യ​ർ, രാ​ജു സ​ക്ക​റി​യ, ബി​നോ​യി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി, ജോ​ർ​ജ്​ തോ​മ​സ്, ജി​ൻ​സ്, ദി​ലീ​പ്​ കു​മാ​ർ സം​ബ​ന്ധി​ച്ചു.
COMMENTS