പി.ഡി.എൻ.എ വനിത വേദി വെബിനാർ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: പത്തനംതിട്ട ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ വനിത വേദി ‘സ്ത്രീകൾ നേരിടുന്ന അസുഖങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.എം അൻസാരി അധ്യക്ഷതവഹിച്ചു. അഡ്വൈസറി ബോഡ് ചെയർമാൻ അൻവർ സാരംഗ് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ല ആയുർവേദ ആശുപത്രി ഗൈനക്കോളജിസ്റ്റും സീനിയർ മെഡിക്കൽ ഓഫിസറുമായ ഡോ.വഹീദ റഹ്മാൻ ക്ലാസ് നയിച്ചു.
സ്ത്രീകളുടെ ആരോഗ്യത്തിന് സമൂഹത്തിന്റെ ആരോഗ്യത്തിൽ മുഖ്യ പങ്കുണ്ട്. അതിനനുസരിച്ചുള്ള ജീവിത രീതികൾ പിന്തുടരാൻ സ്ത്രീകൾ തയാറാകണമെന്ന് അവർ ഉണർത്തി. സംശയങ്ങൾക്ക് മറുപടിയും നൽകി.
ജനറൽ സെക്രട്ടറി ഷെമീർ റഹീം, ട്രഷറർ റെജി പന്തളം എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് ഷാജില റഹ്മാൻ സ്വാഗതവും കൺവീനർ റെനി മറിയം നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ലുബിനാ അൻവർ, ലൗലി തോമസ്, ലിനു സോണി, ഹസീന ഹുസൈൻ എന്നിവർ നേതൃത്യം നൽകി. ഗാർഹിക ജീവനക്കാർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, കുടുംബിനികൾ തുടങ്ങി നിരവധി സ്ത്രീകൾ പങ്കെടുത്തു.

