പി.ഡി.എ രജത ജൂബിലി ആഘോഷം ‘രജതപൗർണമി’ വെള്ളിയാഴ്ച
text_fieldsപത്തനംതിട്ട ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ (പി.ഡി.എ) രജത ജൂബിലി ആഘോഷമായ ‘രജതപൗർണമി-2026’ അടുത്ത വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ആഘോഷത്തിൽ ആന്റോ ആന്റണി എം.പി, ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി, കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രഗല്ഭ വ്യക്തികൾക്കുള്ള പുരസ്കാര വിതരണം, കവി കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, അഫ്സൽ-അഖില എന്നിവർ നയിക്കുന്ന ലൈവ് ബാൻഡ് സംഗീത പരിപാടി, മെന്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം ഷോ എന്നിവ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ലാലു ജേക്കബ്, മാർട്ടിൻ മാത്യു, ഗീതാകൃഷ്‌ണൻ, ബേന്നി ജോർജ്, രാജൻ തോട്ടത്തിൽ, അനി ബിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

