പി.ഡി.എ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsപി.ഡി.എ സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് (പി.ഡി.എ) ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സമ്മേളനത്തിൽ സംഘടന പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. ജാതി, മത, വർഗ, വർണ വിവേചനമില്ലാത്ത ഇന്ത്യക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിനസന്ദേശത്തിൽ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ചാൾസ് പി. ജോർജ്, ജോയന്റ് സെക്രട്ടറിമാരായ വിനു കല്ലേലി, ചിഞ്ചു ചാക്കോ, വനിത വിഭാഗം ചെയർപേഴ്സൻ അനീ ബിനു, സെക്രട്ടറി കലൈവാനി സന്തോഷ്, അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ പി.എം. നായർ, പബ്ലിസിറ്റി കൺവീനർ എം.എ. ലത്തീഫ്, ശ്രീലാൽജി ഐസക്, ബിനു കെ. മത്തായി, ഷൈടെസ്റ്റ് തോമസ്, ഷിജോ തോമസ്, റിജോ വസ്ഥിയൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു സ്വാഗതവും ജോയന്റ് ട്രഷറർ ടിൻസൺ വി. തോമസ് നന്ദിയും പറഞ്ഞു.