പി.സി.ഡബ്ല്യു.എഫ് വനിത സമ്മേളനം ഡിസംബർ 11ന്
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ പി.സി.ഡബ്ല്യു.എഫ് കുവൈത്തിന്റെ വനിത സമ്മേളനം ഡിസംബർ 11 വൈകീട്ട് 6.30ന് ഫർവാനിയ ഗ്രീൻ പെപ്പർ ഫാമിലി റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടക്കും.
പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ കുട്ടി സംഘടനയെ പരിചപ്പെടുത്തി സംസാരിക്കും. റസിയ നിസാർ ‘സ്ത്രീകളും മാനസികാരോഗ്യവും’ എന്ന വിഷയത്തിലും അസ്ന അബ്ദുൽ കാദർ ‘ടീനേജ് വെൽ ബീയിങ്’ എന്ന വിഷയത്തിലും ക്ലാസെടുക്കും.
എക്സിക്യൂട്ടിവ് യോഗത്തിൽ വനിത ഘടകം പ്രസിഡന്റ് റുഖിയ ബീവി അധ്യക്ഷതവഹിച്ചു. ഫെമിന ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫെമിന അശ്റഫ്, അസീന യുസഫ്, റംസി നവാസ് എന്നിവർ സംസാരിച്ചു. സ്വർഗ സുനിൽ സ്വാഗതവും ജംഷിറ മൂസ നന്ദിയും പറഞ്ഞു. പൊന്നാനി താലൂക്ക് നിവാസികളായ എല്ലാ സഹോദരിമാർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 66868794 / 66084328.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

