പി.സി.ഡബ്ല്യു.എഫ് സംഗമം ജനുവരി ഒമ്പതിന്
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം പൊന്നാനി താലൂക്ക് നിവാസികളുടെ സംഗമം ‘പൊന്നാനി സംഗമോത്സവം- 2K26’ എന്ന പേരിൽ ജനുവരി ഒമ്പതിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായി പങ്കെടുക്കും. പൊതുസമ്മേളനം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ, ഗാനമേള എന്നിവ അരങ്ങേറും.
ഇത് സംബന്ധിച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് പി. അശ്റഫ് അധ്യക്ഷത വഹിച്ചു. റാഫി ഉദ്ഘാടനം ചെയ്തു. യു. അശ്റഫ് സംസാരിച്ചു. എം.വി. മുസ്തഫ സ്വാഗതവും ജറീഷ്യും നന്ദിയും പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി പ്രോഗ്രാം കൺവീനർമാരായി ടി.ആർ. സുനിൽ, ആർ.വി. നവാസ്, കെ.കെ. ശരീഫ്, ഹാഷിം സച്ചു, കെ. ജറീഷ് എന്നിവരെ തെരഞ്ഞെടുത്തു. വിവരങ്ങൾക്ക്- 97595407 -66517138 -50487075.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

