പി.സി.ഡബ്ല്യു.എഫ് കുവൈത്ത് ഈദ് സ്നേഹസംഗമം
text_fieldsപി.സി.ഡബ്ല്യു.എഫ് കുവൈത്ത് ഈദ് സ്നേഹസംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ള്യു.എഫ്) കുവൈത്ത് ഘടകം ‘ഈദ് സ്നേഹ സംഗമം – 2026’ ശുവൈഖ് ബീച്ച് പാർക്കിൽ സംഘടിപ്പിച്ചു. ചെയർമാൻ യു.അശ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.അശ്റഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ മുന്ന സംഗമത്തെ പരിചയപ്പെടുത്തി സംസാരിച്ചു. കൺവീനർ മൂസ ബാവ സ്വാഗതം പറഞ്ഞു. ലേഡീസ് വിങ് ആക്ടിംഗ് പ്രസിഡന്റ് ഫെമിന അശ്റഫ്, ജനറൽ സെക്രട്ടറി സ്വർഗ സുനിൽ, ട്രഷറർ അനൂബ് ഭാസ്കർ എന്നിവർ ആശംസകൾ നേർന്നു.
മുതിർന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധ ഗെയിമുകളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. അസീന, ജറീഷ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയിന്റ് കൺവീനർ ജംഷീറ മൂസ നന്ദി പറഞ്ഞു. പരിപാടിയിൽ ഏകദേശം 100 ഓളം പേർ പങ്കെടുത്തു. പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾക്ക് ഫെമിന അശ്റഫ്, ഫെമിന ഷറഫുദ്ദീൻ, റംസി നവാസ്, നവാസ്, ജംഷീറ മൂസ , സിദ്ദീഖ്, ഹാഷിം, ഇർഷാദ് ഉമർ, ഹാഷിം സച്ചു എന്നിവർ നേതൃത്വം നൽകി. അശ്റഫ് പി, മൂസ ബാവ, സുമേഷ്, പ്രശാന്ത്, മുസ്തഫ മുന്ന, അനൂബ്, സുനിൽ എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

