പി.സി.ഡബ്ല്യു.എഫ് കുവൈത്ത് ഈദ് ആഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്തിലുള്ള പൊന്നാനിക്കാർ പെരുന്നാൾ ദിനത്തിൽ ഒത്തുകൂടിയപ്പോൾ
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ബലി പെരുന്നാൾ ദിനത്തിൽ കുവൈത്തിലുള്ള പൊന്നാനിക്കാർക്കായി 'ഈദ് സ്നേഹ സംഗമം 2022' സംഘടിപ്പിച്ചു.
കലാകായിക വിനോദ മത്സരങ്ങളോടെ മാലിയ കടൽ തീരത്താണ് പരിപാടി സംഘടിപ്പിച്ചത്. കുവൈത്ത് ഘടകം ഉപദേശക സമിതി വൈസ് ചെയർമാൻ ടി.ടി. നാസർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ. അഷ്റഫ് സ്വാഗതവും ജോയന്റ് കൺവീനർ അജിലേഷ് നന്ദിയും പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രശാന്ത് കവളങ്ങാട്, യു. അഷ്റഫ്, മുഹമ്മദ് ഷാജി, ആർ.വി. സിദ്ദീഖ്, കെ. നാസർ, പി. അഷ്റഫ്, പി.വി. റഹീം, ജറീഷ്, ഹാഷിം സച്ചു, കെ.കെ. ഷരീഫ്, എ. ഹനീഫ, എ. റാഫി, സി. ഫഹദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും അത്താഴവിരുന്നും നടന്നു.

