പി.സി.ഡബ്ല്യു.എഫ് ഇഫ്താർ സംഗമം
text_fieldsപി.സി.ഡബ്ല്യു.എഫ് ഇഫ്താർ സംഗമം യു.അശ്റഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ഇഫ്താർ സംഗമം അബ്ബാസിയ അസ്പിയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് പി. അശ്റഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി യു. അശ്റഫ് ഉദ്ഘാടനം ചെയ്തു. ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി. സെക്രട്ടറി എം.വി. മുസ്തഫ ആമുഖ പ്രഭാഷണം നടത്തി.
പി.സി.ഡബ്ല്യു.എഫ് സ്വാശ്രയ ചെയർമാനും ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഡോ.അബ്ദുൽ റഹ്മാൻ കുട്ടി റമദാൻ സന്ദേശം കൈമാറി. മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, പി.സി.ഡബ്ല്യു.എഫ് കുവൈത്ത് വനിത ഘടകം പ്രസിഡന്റ് റുഖിയ ബീവി എന്നിവർ ആശംസകൾ നേർന്നു. പി.വി. റഹീം പ്രാർഥന നടത്തി. ജോ.കൺവീനർ മൂസ ബാവ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.വി. മുജീബ് നന്ദിയും പറഞ്ഞു.

