Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി.​സി.​ഡ​ബ്ല്യു.​എ​ഫ്...

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഈ​ദ് സം​ഗ​മം

text_fields
bookmark_border
eid sangamam
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ് ഈ​ദ് സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. മാ​ലി​യ ക​ട​പ്പു​റ​ത്ത് ന​ട​ന്ന ഈ​ദ് സം​ഗ​മം നാ​ട്ടോ​ർ​മ പു​തു​ക്ക​ൽ, സൗ​ഹൃ​ദം പ​ങ്കു​വെ​ക്ക​ൽ, ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്ക​ൽ എ​ന്നി​വ​ക്ക് വേ​ദി​യാ​യി. വി​വി​ധ ക​ലാ വി​നോ​ദ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തെ മ​നോ​ഹ​ര​മാ​ക്കി. പ​രി​പാ​ടി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി പി. ​അ​ഷ്റ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ആ​ർ.​വി. സി​ദ്ദീ​ഖ് ആ​ശം​സ നേ​ർ​ന്നു.

അ​ജി​ലേ​ഷ്, പ്ര​സാ​ദ്, ഇ​ർ​ഷാ​ദ്, ഫാ​റൂ​ഖ്, ആ​രി​ഫ്, സ​ലാം, ഹ​സ​ൻ കു​ട്ടി, ന​ഷ്വ യൂ​സു​ഫ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി. ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ കെ.​വി. യൂ​സ​ഫ്, എം.​വി. സു​മേ​ഷ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. കെ. ​അ​ഷ്‌​റ​ഫ്‌, അ​ജി​ലേ​ഷ്, കെ.​കെ. ഷ​രീ​ഫ്, നൗ​ഷാ​ദ് റൂ​ബി എ​ന്നി​വ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് മു​ബാ​റ​ക്ക് സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ പി. ​റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidpcwfeid sangamam
News Summary - PCWF Eid Sangamam
Next Story