പി.സി.ഡബ്ല്യൂ.എഫ് ഈദ് സംഗമം 16ന്
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് (പി.സി.ഡബ്ല്യൂ.എഫ്) ‘ഈദ് സംഗമം’ ബലിപെരുന്നാൾ ദിനത്തിൽ മാലിയ കടൽ തീരത്ത് നടക്കും. വൈകുന്നേരം നാലുമുതൽ സംഗമം ആരംഭിക്കുമെന്ന് പി.സി.ഡബ്ല്യൂ.എഫ് അറിയിച്ചു. വൈസ് ചെയർമാൻ കെ.വി.യുസുഫിന്റെ വസതിയിൽ ചേർന്ന എക്സിക്യുട്ടിവ് യോഗം കോഓഡിനേറ്റർ ഡോ.അബ്ദുൽ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും എം. ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു. ഈദ് പ്രോഗ്രാം കൺവീനറായി അനൂപിനെയും ജോയന്റ് കൺവീനറായി റാഫിയെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

