പി.സി.ഡബ്ല്യു.എഫ് ഈദ് സംഗമം ബുധനാഴ്ച
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ള്യു.എഫ്) ഈദ് സംഗമം ബുധനാഴ്ച ശുവൈഖ് കടൽത്തീരത്തെ ബീച്ച് പാർക്കിൽ നടക്കും.
പരിപാടിയുടെ സ്വാഗതസംഘം കൺവീനറായി മൂസ ബാവയെയും ജോയിന്റ് കൺവീനറായി ജംഷീറ മൂസ ബാവയെയും തെരഞ്ഞെടുത്തു. കുവൈത്തിലെ പൊന്നാനി താലൂക്ക് നിവാസികൾക്ക് നാട്ടോർമകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനും സന്തോഷ നിമിഷങ്ങൾ ചെലവഴിക്കാനുമുള്ള വേദിയായിരിക്കും ഈദ് സംഗമമെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച മൈലാഞ്ചി രാവും സംഘടിപ്പിക്കും.
യോഗത്തിൽ പ്രസിഡൻറ് അശ്റഫ് പി അധ്യക്ഷത വഹിച്ചു. യു.അശ്റഫ് ഉദ്ഘാടനം ചെയ്തു. മുസ്തഫ മുന്ന സ്വാഗതം പറഞ്ഞു. ഡോ.അബ്ദുൽറഹ്മാൻകുട്ടി, റുഖിയ ബീവി എന്നിവർ ആശംസകൾ നേർന്നു. ജറീഷ് നന്ദി പറഞ്ഞു. വിവരങ്ങൾക്ക്: 51440699, 51253774.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

