Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലേക്ക്​...

കുവൈത്തിലേക്ക്​ തിരിച്ചുവരൽ: പി.സി.ആർ പരിശോധനക്ക്​ 3500 രൂപയോളം ചെലവ്​ വരും

text_fields
bookmark_border
കുവൈത്തിലേക്ക്​ തിരിച്ചുവരൽ: പി.സി.ആർ പരിശോധനക്ക്​ 3500 രൂപയോളം ചെലവ്​ വരും
cancel
camera_alt????????????? ?????????????? ?????? ???????????? ??????????????????????????? ??.????.?????? ????????????? ?????????????????????

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ തുടക്കം മുതൽ കുവൈത്തിലേക്ക്​ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക്​ പി.സി.ആർ പരിശോധന നടത്താൻ വിവിധ രാജ്യങ്ങളിലെ അംഗീകൃത മെഡിക്കൽ സ​െൻററുകളെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സ​െൻറര്‍ അസോസിയേഷന്‍ (ഗാംക) അംഗീകൃത മെഡിക്കൽ സ​െൻററുകൾ നടത്തുന്ന പരിശോധന കുവൈത്ത്​ അംഗീകരിക്കും. 3500 രൂപയോളം പി.സി.ആർ പരിശോധനക്ക്​ വിവിധ കേന്ദ്രങ്ങളിൽ ഇൗടാക്കുന്നതായാണ്​ വിവരം.

ഇബ്​നുസീന മെഡിക്കൽ സ​െൻറർ മഞ്ചേരി (ഫോൺ: 0483 2766024), അൽ മദീന മെഡിക്കൽ സ​െൻറർ മഞ്ചേരി (ഫോൺ: 0493 2768019), മിറാജ്​ മെഡിക്കൽ സ​െൻറർ മഞ്ചേരി (ഫോൺ: 0493 2768785), അൽ സലാമ ഡയഗ്​നോസ്​റ്റിക്​ സ​െൻറർ തിരൂർ (0494 2586998, 2586456), ന്യൂവെൽ ഡയഗ്​നോസ്​റ്റിക്​സ്​ തിരൂർ (ഫോൺ: 0494  3255553), ഡോ. നഹ്​താനീസ്​ ഡയഗ്​നോസ്​റ്റിക്​ ക്ലിനിക്ക്​ തിരുവനന്തപുരം (ഫോൺ: 0471 2550122), അൽ ഷഫ ഡയഗ്​നോസ്​റ്റിക്​ സ​െൻറർ തിരുവനന്തപുരം (ഫോൺ: 0471 2502642, 2502112), ഹെൽത്​ കെയർ ഡയഗ്​നോസ്​റ്റിക്​ സ​െൻറർ തിരുവനന്തപുരം (ഫോൺ: 0471 2455380), ഡോ. കുഞ്ഞാലൂസ്​ നഴ്​സിങ്​ ഹോം കൊച്ചി (ഫോൺ: 0484 2368429, 91 9847000766), ഗുൽഷൻ മെഡികെയർ കൊച്ചി (ഫോൺ: 0484 4051454), ഡെൽമൺ ക്ലിനിക്ക്​ ആൻഡ്​ ഡയഗ്​നോസ്​റ്റിക്​ സ​െൻറർ കൊച്ചിൻ (ഫോൺ: 0484 2358999, 4029777) എന്നിവയാണ്​ കേരളത്തിലെ ഗാംഗ അംഗീകൃത മെഡിക്കൽ സ​െൻററുകൾ.

എന്നാൽ, ഇവയിൽ ചിലത്​ കോവിഡ്​ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്​. ചില കേന്ദ്രങ്ങളിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട്​ പ്രതികരണമില്ല. യാത്രക്ക്​ മൂന്ന്​ ദിവസം മുമ്പാണ്​ പരിശോധന നടത്തേണ്ടത്​. അപ്പോഴേക്ക്​ മിക്കവാറും കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങുമെന്നാണ്​ പ്രതീക്ഷ. പരിശോധന നടത്തിയതി​​െൻറ പിറ്റേ ദിവസമാണ്​ ഫലം ലഭിക്കുകയെന്നും
പി.സി.ആർ പരിശോധന ഫലം എംബസി അറ്റസ്​റ്റേഷൻ ആവശ്യമില്ലെന്നും മെഡിക്കൽ സ​െൻറർ വൃത്തങ്ങൾ വ്യക്​തമാക്കി. എന്നാൽ, പരിശോധന റിപ്പോർട്ട്​ അറബിയിലേക്ക്​ തർജ്ജമ ചെയ്യേണ്ടതുണ്ട്​. ഇതിന്​ സമീപത്തെ അറബി തർജ്ജമ സൗകര്യമുള്ള ടൈപ്പിങ്​ സ​െൻററുകളിൽ സമീപിച്ചാൽ മതിയാവും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightcovidpcrIndia NewsKerala News
News Summary - pcr test centres in kerala for coming kuwait
Next Story