കുവൈത്ത് വിമാനത്താവളത്തിൽ എല്ലാ യാത്രക്കാർക്കും പി.സി.ആർ ഏഴുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങൾ തയാറാക്കി. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് 30 ദീനാർ ആയിരിക്കും. ഇത് വിമാനക്കമ്പനികളിൽനിന്ന് ഇൗടാക്കും.
സ്വാഭാവികമായും വിമാനക്കമ്പനികൾ ഇത് ടിക്കറ്റ് നിരക്കിനൊപ്പം ചേർക്കുന്നതോടെ യാത്രക്കാരുടെ സാമ്പത്തിക ഭാരം വർധിക്കും. ഒന്നാം ടെർമിനലിൽ മൂന്നു പരിശോധന കേന്ദ്രങ്ങളും മൂന്ന്, നാല്, അഞ്ച് ടെർമിനലുകളിൽ ഒാരോ കേന്ദ്രവുമാണ് പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

