പി.സി.എഫ് കുവൈത്ത് റഹീം ആരിക്കാടി പ്രസിഡന്റ്, ഹുമയൂൺ അറക്കൽ ജനറല്‍ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി) പ്രവാസി സംഘടനയായ പി.സി.എഫ് കുവൈത്തിന്റെ 2022-2023 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫർവാനിയ ബദർ അൽസമാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി ഭാരവാഹി ലിസ്റ്റ് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ അംഗീകാരത്തിനുവേണ്ടി സമർപ്പിച്ച ലിസ്റ്റ് അദ്ദേഹം അംഗീകരിച്ചു.
റഹീം ആരിക്കോടി (പ്രസി), അയ്യൂബ് കണ്ണൂർ, ഹക്കീം പാവിട്ടപ്പുരം, ഫസലുദ്ദീൻ പുനലൂർ (വൈ പ്രസി), ഹുമയൂൺ അറക്കൽ (ജന. സെക്ര), ഷുക്കൂർ അഹമ്മദ് കിളിയന്തിരിക്കൽ, സജ്ജാദ് തോന്നിക്കൽ, ഇഖ്ബാൽ മദീന (ജോ. സെക്ര), സിദ്ദീഖ് പൊന്നാനി (ട്രഷ), ബഷീർ കക്കോടി, സലീം മീച്ചേരി, അബ്ദുൽ വഹാബ് ചൂണ്ട (ഗ്ലോബൽ കോഓഡിനേഷൻ അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സിദ്ദീഖ് പൊന്നാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുൽ വഹാബ് ചൂണ്ട വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹുമയൂൺ അറക്കൽ, റഹീം ആരിക്കാടി എന്നിവർ സംസാരിച്ചു. ഇക്ബാൽ മദീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സജ്ജാദ് തോന്നിക്കൽ സ്വാഗതവും അയ്യൂബ് കണ്ണൂർ നന്ദിയും പറഞ്ഞു. ഷുക്കൂർ അഹമ്മദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

