വഖഫ് ബിൽ ഭരണഘടന വിരുദ്ധം -പി.സി.എഫ് കുവൈത്ത്
text_fieldsകുവൈറ്റ് സിറ്റി: വഖഫ് ബിൽ ഭരണഘടന വിരുദ്ധമാണെന്നു പി.സി.എഫ് കുവൈത്ത്. ഇത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനുവേണ്ടിയുള്ള കുൽസിത ശ്രമമാണ് ബില്ലിന് പിന്നില്‍. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബില്ലാണിതെന്നും പി.സി.എഫ് കുവൈത്ത് അഭിപ്രായപ്പെട്ടു. മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനുമാണ് ബില്ലിന്റെ ഉദ്ദേശ്യം.
മുസ്ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശമുണ്ടാകണം. അത് നിഷേധിക്കുന്ന സമീപനം സർക്കാർ തുടർന്നുകൊണ്ടേയിരിക്കുന്നു അതിന്റെ അവസാനത്തെ തെളിവാണ് ഈ ബിൽ . വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തിലുള്ള കടന്നാക്രമണമാണ്.
ഫാഷിസ്റ്റു ഭരണകൂടത്തിന്റെ നെറികേടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരണം. അതിനു എല്ലാ മതേതര-ജനാധിപത്യ പാർട്ടികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

