പി.സി.എഫ് കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsപി.സി.എഫ് കുവൈത്തിനുള്ള മെമന്റോ ബി.ഡി.കെ കൺവീനർ രാജൻ തോട്ടത്തിൽ പ്രസിഡന്റ് റഹീം ആരിക്കാടിക്കു കൈമാറുന്നു
കുവൈത്ത് സിറ്റി: ദേശീയ ദിനത്തിന്റെ ഭാഗമായി പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി ബി.ഡി.കെയുടെ സഹകരണത്തിൽ രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പ് ഹബീബുല്ലാഹ് മുറ്റിച്ചൂർ ഉദ്ഘാടനം ചെയ്തു.
പി.സി.എഫ് കുവൈത്ത് ബ്ലഡ് ഡൊണേഷൻ കമ്മിറ്റി ചെയർമാൻ സലിം താനാളൂർ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ കൺവീനർ രാജൻ തോട്ടത്തിൽ, പി.സി.എഫ് കുവൈത്ത് ജനറൽ സെക്രട്ടറി ഹുമയൂൺ അറക്കൽ, പ്രസന്നൻ എന്നിവർ സംസാരിച്ചു.
ചാൾസ്, കലേഷ്, സോഫി രാജൻ, ജോലി, ബീന, സിദ്ധീഖ് പൊന്നാനി, ഇക്ബാൽ മദീന, ഫസലുദ്ദീൻ പുനലൂർ, അബ്ദുൽ വഹാബ് ചുണ്ട, സജ്ജാദ് തോന്നിയേക്കൽ, അയൂബ് കണ്ണൂർ, സലാം താനൂർ, ഹകീം പാവിട്ടപുരം, ഷുക്കൂർ കിളിയന്തിരിക്കൽ, സകരിയ, നവാസ് പന്തളം, മജീദ് കൊടിഞ്ഞി എന്നിവർ നേതൃത്വം നൽകി. പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹീം ആരിക്കാടി സ്വാഗതവും, ബി.ഡി.കെ മെമ്പർ നിമിഷ് നന്ദിയും പറഞ്ഞു. പി.സി.എഫ് കുവൈത്തിനുള്ള മെമന്റോ ബി.ഡി.കെ കൺവീനർ രാജൻ തോട്ടത്തിൽ പ്രസിഡന്റ് റഹീം ആരിക്കാടിക്കു കൈമാറി.

