ഭൂമാഫിയയെ സർക്കാർ സഹായിക്കുന്നു -പി.സി. ജോർജ്
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം വലിയ പറമ്പിൽ ദേശീയ പാത സർവേയുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടി ഖേദകരമെന്ന് പി.സി. ജോർജ് എം.എൽ.എ.
പിണറായി സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടുന്ന ഭൂമാഫിയയെ സഹായിക്കുകയാണ് കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുവൈത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ബൈപാസ് വിരുദ്ധ സമരത്തോട് യോജിക്കുന്നില്ലെന്നും എന്നാൽ, ഭൂമിയേറ്റെടുക്കലിന് പിന്നിലെ അഴിമതി പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ബൈപാസിന് വീതി കൂട്ടി പ്രശ്നം പരിഹരിക്കാവുന്നതാണ്. കീഴാറ്റൂരിൽ വയലിലൂടെ തന്നെ റോഡ് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഫ്ലൈ ഓവര്‍ നിർമിച്ച് നെല്‍ വയലുകള്‍ സംരക്ഷിക്കണമെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ സുപ്രീംകോടതി വിധി മറികടക്കാനായി നിയമനിര്‍മ്മാണം നടത്തിയത് അപലപനീയമാണ്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത് പ്രശ്നം തീര്‍ക്കാമായിരുന്നെങ്കിലും അതിന് ശ്രമിച്ചില്ല. സുപ്രീംകോടതിയെ വെല്ലുവിളിച്ചത് സർക്കാറിെൻറ വിവരക്കേടാണ്.
ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ സി.പി.എമ്മിെൻറ സൈബര്‍ പോരാളികളും കാഞ്ഞിരപ്പള്ളി മെത്രാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഇതിനകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. വാർത്താസമ്മേളനത്തില്‍ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ അനൂപ് സോമന്‍, ജസ്റ്റിന് ജെയിംസ്, ലിയോ തോമസ്, ആര്‍.വി. ശ്രീകുമാര്‍, രതീഷ് കുമ്പളത്ത്, ബിനോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
