പി.ബി. അബ്ദുറസാഖ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ബി. അബ്ദുൽ റസാഖ് അനുസ്മരണം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുൻ മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ പി.ബി. അബ്ദുൽ റസാഖ് അനുസ്മരണം സംഘടിപ്പിച്ചു. സൂം ആപ്ലിക്കേഷൻ വഴി നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് ബഷീർ മുന്നിപ്പാടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ദുബൈ കെ.എം.സി.സി ലീഡർ അൻവർ നഹ, പി.ബി. അബ്ദുറസാഖിെൻറ മകൻ പി.ബി. ഷഫീഖ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം. അഷ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തി.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി റസാഖ് അയ്യൂർ, മറ്റു നേതാക്കളായ കെ.ടി.പി. അബ്ദുറഹ്മാൻ, ബഷീർ ബാത്ത, സുബൈർ, ഡോ. ഇസ്മായിൽ, മുനീർ ബെരികെ, ഇക്ബാൽ മാവിലാടം, അബ്ദു കടവത്ത്, ഗഫൂർ വയനാട്, കബീർ തളങ്കര തുടങ്ങിയവർ സംസാരിച്ചു. ഇൻതിയാസിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ ബയാർ സ്വാഗതവും റിയാസ് അയ്യൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

