പഴയപള്ളി സാന്തോം ഫെസ്റ്റ് കൂപ്പൺ പ്രകാശനം
text_fieldsസെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫല പെരുന്നാൾ ‘സാന്തോം ഫെസ്റ്റ് -2023ന്റെ’ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. മംഗഫ് ബഥേൽ ചാപ്പലിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ. ബിജു ജോർജ് പാറക്കൽ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇടവക ട്രസ്റ്റി അലക്സാണ്ടർ എ. എബ്രഹാമിന് ആദ്യ കൂപ്പൺ നൽകി പ്രകാശനം നിർവഹിച്ചു.
ഇടവക ആക്ടിങ് സെക്രട്ടറി അനു പാടത്തറ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഐസക് മാത്യു, കോകൺവീനർ ഇവാൻസ് സി. കോശി, കൂപ്പൺ കൺവീനർ ബിബിൻ കുറ്റിക്കണ്ടത്തിൽ, കോകൺവീനർ മനോജ് ഇടിക്കുള തോമസ്, സുരേഷ് കെ. ഈശോ, ബിനു തങ്കച്ചൻ, ബിനു ജോണി, സൂസൻ ഷീന തോമസ്, ജെയ്സൺ എസ്. മത്തായി, രാഹുൽ വർഗീസ്, അനി മാത്യു, മനു മോനച്ചൻ, ലിബിൻ ലാലിച്ചൻ, ടി.സി. തോമസ് എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 20നാണ് സാന്തോം ഫെസ്റ്റ്.

