തടസ്സങ്ങൾ ഒഴിവാക്കാൻ ഫോൺ ബില്ലുകൾ ഇപ്പോൾ അടക്കുക
text_fieldsകുവൈത്ത് സിറ്റി: കുടിശ്ശിക ഉള്ളവരുടെ ടെലിഫോൺ സേവനങ്ങൾ വിച്ഛേദിക്കാൻ ഒരുങ്ങി കമ്യൂണിക്കേഷൻ മന്ത്രാലയം. സേവന തടസ്സങ്ങൾ ഒഴിവാക്കാൻ സാമ്പത്തിക കുടിശ്ശിക ഉടൻ അടക്കാൻ വരിക്കാരോട് കമ്യൂണിക്കേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു. വാർഷിക സബ്സ്ക്രിപ്ഷനുകളുടെ സാമ്പത്തികബാധ്യതകൾ തീർപ്പാക്കാത്ത ഫോണുകൾ വിച്ഛേദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സാമ്പത്തിക കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാൻ ആവശ്യപ്പെട്ട് ‘സഹൽ’ ആപ് വഴി വരിക്കാർക്ക് അറിയിപ്പുകൾ അയക്കും. നവംബർ ആദ്യം മുതൽ ഓട്ടോമാറ്റിക് വിച്ഛേദിക്കൽ നടപടി ആരംഭിക്കും. സാമ്പത്തിക കുടിശ്ശിക അടച്ചിട്ടില്ലാത്ത എല്ലാ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ സബ്സ്ക്രിപ്ഷനുകളും ഇതുവഴി വിച്ഛേദിക്കും.
സേവന തുടർച്ച ഉറപ്പാക്കാനും വിച്ഛേദിക്കൽ ഒഴിവാക്കാനും കുടിശ്ശിക നേരത്തെ അടക്കണമെന്ന് മന്ത്രാലയം ഉണർത്തി. പേമെന്റുകൾ വെബ്സൈറ്റ് വഴിയോ പ്രാദേശിക ഓഫിസ് സന്ദർശിച്ച് കെ-നെറ്റ് സേവനം വഴിയോ അടക്കാമെന്നും അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

