പൗരത്വം റദ്ദാക്കൽ സമിതി പ്രധാനമന്ത്രിക്ക് ആദ്യ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: സ്വദേശികളുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ നിയമിച്ച സമിതി ആദ്യ റിപ്പോർട്ട് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിന് സമർപ്പിച്ചു. സമിതി സെക്രട്ടറിയായ ഡോ. നായിഫ് അൽ അജ്മി എം.പി വാർത്താകുറിപ്പിൽ അറിയിച്ചതാണിക്കാര്യം. ആകെയുള്ള 184 പരാതികളിൽ 40 എണ്ണം സമിതി വിശദമായി പഠിച്ചു.
ഇതിൻമേൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ബാക്കി അപേക്ഷകൾ വരുംദിവസങ്ങളിൽ വിശദ പഠനത്തിന് വിധേയമാക്കുമെന്ന് നായിഫ് അൽ അജ്മി വ്യക്തമാക്കി. തുറന്ന ചർച്ചകളാണ് നടത്തിയതെന്നും ബന്ധപ്പെട്ട സമിതികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുതാര്യമായും സത്യസന്ധമായുമാണ് സമിതി പ്രവർത്തിക്കുന്നത്. ഒാരോ അപേക്ഷകളിലും ന്യായമായ ശിപാർശകളാണ് നൽകുക. രാഷ്ട്രീയ സമ്മർദങ്ങളൊന്നും സമിതിക്ക് മേൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അന്യായമായി പൗരത്വം റദ്ദാക്കപ്പെട്ടുവെന്ന പരാതികൾ പഠിക്കാൻ അഡ്ഹോക് കമ്മിറ്റിയെ നിശ്ചയിക്കാൻ മന്ത്രിസഭയാണ് തീരുമാനിച്ചത്. ഒാരോ കേസുകളും ഇൗ കമ്മിറ്റി നിയമത്തിെൻറ അടിസ്ഥാനത്തിൽ വിലയിരുത്തുകയും വിവിധ വകുപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ശേഷം വിശദാംശങ്ങൾ മന്ത്രിസഭക്ക് സമർപ്പിക്കുകയാണ് ചെയ്യുക. തുടർന്ന് മന്ത്രിസഭ ഇൗ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
