Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ട്രോ​ൾ ടീം...

പ​ട്രോ​ൾ ടീം ​റി​വോ​ൾ​വ​റും അ​ഞ്ച്​ ബു​ള്ള​റ്റും ക​രു​തും വൈ​കു​ന്നേ​രം ഒ​റ്റ​ക്ക്​ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ സ​ർ​ക്കു​ല​ർ

text_fields
bookmark_border
പ​ട്രോ​ൾ ടീം ​റി​വോ​ൾ​വ​റും അ​ഞ്ച്​ ബു​ള്ള​റ്റും ക​രു​തും വൈ​കു​ന്നേ​രം   ഒ​റ്റ​ക്ക്​ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ സ​ർ​ക്കു​ല​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: പൊ​ലീ​സ്​ പ​ട്രോ​ൾ ടീം ​സ​ർ​വി​സ്​ റി​വോ​ൾ​വ​റും അ​ഞ്ച്​ ബു​ള്ള​റ്റും ക​രു​ത​ണ​മെ​ന്ന്​ ട്രാ​ഫി​ക്​ സെ​ക്​​ട​ർ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. ബാ​റ്റ​ണും സ്​​റ്റ​ൺ ഗ​ണും ക​രു​ത​ണ​മെ​ന്നും സ്വ​യം​ര​ക്ഷ​ക്കാ​യി ആ​ദ്യം ഇ​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വൈ​കു​ന്നേ​ര​ത്തെ ഷി​ഫ്​​റ്റി​ൽ ഒ​റ്റ​ക്ക്​ പോ​കാ​ൻ പാ​ടി​ല്ല. ക​മാ​ൻ​ഡ​റും അ​സി​സ്​​റ്റ​ൻ​റ്​ ക​മാ​ൻ​ഡ​റു​മു​ണ്ടാ​ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പൊ​ലീ​സി​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ക്ര​മി​ക​ളെ നേ​രി​ടാ​നാ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ്​​റ്റ​ൺ ഗ​ണ്ണും കു​രു​മു​ള​ക്​ സ്​​പ്രേ​യും ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​വ​യു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച്​ പ​രി​ശീ​ല​ന കോ​ഴ്​​സ്​ ന​ട​ത്തു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ഇ​ത്ത​രം ആ​യു​ധ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും. കു​വൈ​ത്തി​ൽ സ​മീ​പ കാ​ല​ത്ത്​ പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ കു​ത്തേ​റ്റു​മ​രി​ച്ച​ത്​ ജൂ​ൺ 28നാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Patrol team revolver
Next Story