സുഡാനിൽ ആശ്വാസമായി പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി
text_fieldsസുഡാനിൽ പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റിയുടെ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി വഴി ഈ വർഷം ആദ്യ പകുതിയിൽ സുഡാനിലെ 9.5 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം നൽകിയതായി ഖാർത്തൂമിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ തഫീരി പറഞ്ഞു.ആഫ്രിക്കൻ രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയത്തിനുശേഷം സുഡാനിലെ രണ്ടാമത്തെ വലിയ ആരോഗ്യ സംരക്ഷണ സഹായദാതാവായ പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി 1985 മുതൽ സുഡാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. ഫഹദ് അൽ തഫീരി പറഞ്ഞു.സമീപകാല സംഘർഷങ്ങൾക്കിടയിലും ഇവരുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ല.
സുഡാനിലേക്ക് ടൺ കണക്കിന് സഹായങ്ങൾ എത്തിച്ച കുവൈത്തിന്റെ മാനുഷിക സഹായത്തിനു പുറമെയാണ് ഫണ്ടിന്റെ ശ്രമങ്ങൾ. മറ്റു നിരവധി കുവൈത്ത് ചാരിറ്റികളും അവിടെ മാനുഷിക സംരംഭങ്ങൾ നടത്തുന്നുണ്ടെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.പേഷ്യന്റ്സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി സുഡാനിലെ 11 സംസ്ഥാനങ്ങളിലെ ഏകദേശം 9.5 ദശലക്ഷം ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ നൽകിവരുന്നുണ്ട്. സുഡാനിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങളിലും ഫണ്ട് പങ്കാളിയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇവ സജ്ജമാക്കാൻ സൊസൈറ്റി സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

