പാസ്പോർട്ട് സേവാ പോർട്ടർ നവീകരണം; ഇന്ന് സേവനങ്ങൾ തടസ്സപ്പെടും
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ട് സേവാ പോർട്ടറിൽ സാങ്കേതിക നവീകരണം നടക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സമയം ഞായറാഴ്ച രാവിലെ 6:30 മുതൽ വൈകുന്നേരം 6:30 വരെയാകും തടസ്സം.
തൽകാൽ പാസ്പോർട്ട് വിതരണം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പി.സി.സി) എന്നിവയുൾപ്പെടെ പാസ്പോർട്ടും പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സമയം ലഭ്യമാകില്ല. ഇന്ത്യൻ എംബസി, കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ഐ.സി.എസി) എന്നിവിടങ്ങളിലെ സേവനങ്ങളെ ഇത് ബാധിക്കും. അതേസമയം, കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിൽ പതിവുപോലെ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.

