പാസ്‌പോർട്ട് റാങ്കിംഗ്: കുവൈത്ത് ജി.സി.സിയിൽ മൂന്നാം സ്ഥാനത്ത്; ഇന്ത്യൻ പാസ്‌പോർട്ട് 134ാം സ്ഥാനത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: 'പാസ്‌പോർട്ട് റിപ്പോർട്ട്‌സ്' റാങ്കിംഗിൽ കരുത്ത് കാട്ടി കുവൈത്ത് പാസ്‌പോർട്ട്. ഈ വർഷം സെപ്റ്റംബറിലെ റാങ്കിംഗിൽ ആഗോളതലത്തിൽ കുവൈത്ത് 86ാം സ്ഥാനത്താണ്. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇക്കും ഖത്തറിനും പിന്നിലായി മൂന്നാം സഥാനത്തും കുവൈത്ത് ഇടം പിടിച്ചു.
വിസയില്ലാതെ യാത്ര ചെയ്യൽ, എത്തിച്ചേരുമ്പോൾ വിസ ലഭിക്കൽ, ഇലക്ട്രോണിക് യാത്രാ അനുമതി തുടങ്ങിയ സൗകര്യങ്ങളിലൂടെ മുൻകൂട്ടി പരമ്പരാഗത വിസ നേടാതെ കുവൈത്ത് പാസ്‌പോർട്ട് ഉടമകൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. 182 മൊബിലിറ്റി സ്‌കോറുമായി യു.എ.ഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തുടരുന്നു. ഖത്തർ 85, കുവൈത്ത് 86, സൗദി അറേബ്യ 88, ബഹ്‌റൈൻ 93, ഒമാൻ 96 എന്നിങ്ങനെയാണ് ആഗോളതലത്തിൽ ജി.സി.സി രാജ്യങ്ങളുടെ സഥാനം.
ഖത്തറിന് 118ഉം സൗദി അറേബ്യക്ക് 102 ഉം ആണ് സ്‌കോർ. ബഹ്‌റൈൻ, ഒമാൻ എന്നിവയുടെ സ്‌കോറുകൾ യഥാക്രമം 99, 95 എന്നിങ്ങനെയാണ്. യു.എ.ഇ,സിംഗപൂർ,മലേഷ്യ,ലക്സംബർഗ്, സ്‍പെയിൻ എന്നിവയാണ് ആദ്യ അഞ്ചു സഥാനങ്ങളിൽ 187 രാജ്യങ്ങളിൽ അഫ്ഗാനിസതാനാണ് ഏറ്റവും പിറകിൽ. സിറിയ, ഇറാഖ്, യമൻ എങ്ങനെയാണ് അഫ്ഗാനിസതാന് മുകളിൽ വരുന്ന രാജ്യങ്ങൾ. അതേസമയം, 69 മൊബിലിറ്റി സ്‌കോറുമായി ഇന്ത്യൻ പാസ്‌പോർട്ട് ആഗോളതലത്തിൽ 134ാം സ്ഥാനത്തേക്ക് താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

