Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​സ്പോ​ർ​ട്ടി​ൽ...

പാ​സ്പോ​ർ​ട്ടി​ൽ ഇ​ഖാ​മ സ്​​റ്റി​ക്ക​റു​ള്ള​വ​ർ പു​തി​യ സി​വി​ൽ ഐ​ഡി സ്വ​ന്ത​മാ​ക്കേ​ണ്ട

text_fields
bookmark_border
പാ​സ്പോ​ർ​ട്ടി​ൽ ഇ​ഖാ​മ സ്​​റ്റി​ക്ക​റു​ള്ള​വ​ർ പു​തി​യ സി​വി​ൽ ഐ​ഡി സ്വ​ന്ത​മാ​ക്കേ​ണ്ട
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പാ​സ്പോ​ർ​ട്ടി​ൽ ഇ​ഖാ​മ സ്​​റ്റി​ക്ക​ർ ഉ​ള്ള വി​ദേ​ശി​ക​ൾ പു​തി​യ സി​വ ി​ൽ ഐ​ഡി സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന പ്ര​ചാ​ര​ണം അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ണ് വ്യാ​ജ​പ്ര​ചാ​ര​ണം നി​ഷേ​ധി​ച്ച്​ രം​ഗ​ത്തെ​ത്തി​യ​ത്. പാ​സ്​​പോ​ർ​ട്ടി​ൽ പ​തി​ച്ച ഇ​ഖാ​മ സ്​​റ്റി​ക്ക​റി​ന്​ ഇ​പ്പോ​ഴും സാ​ധു​ത ഉ​ണ്ടെ​ന്നും ഇ​തു​ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ സി​വി​ൽ ഐ​ഡി നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും പാ​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വ്യാ​ജ വ​ർ​ത്ത​യോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് പാ​സി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ഇ​ഖാ​മ സ്​​റ്റി​ക്ക​ർ സ​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്കി​യു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​യാ​കു​ന്ന​തി​നു മു​മ്പ്​ ഇ​ഖാ​മ പു​തു​ക്കി​യ​വ​ർ​ക്ക്​ ഇ​ഖാ​മ സ്​​റ്റി​ക്ക​ർ ഉ​ള്ള പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചു​ത​ന്നെ വി​ദേ​ശ യാ​ത്ര ന​ട​ത്താം.


എ​ന്നാ​ൽ, സ്​​റ്റി​ക്ക​ർ പ​തി​ക്കാ​തെ ഇ​ഖാ​മ രേ​ഖ​ക​ൾ സി​വി​ൽ ഐ​ഡി​യു​മാ​യി ബ​ന്ധി​പ്പി​ച്ച​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സി​വി​ൽ ഐ​ഡി നി​ർ​ബ​ന്ധ​മാ​ണ്. 2019 മാ​ർ​ച്ച് 10 മു​ത​ലാ​ണ് ഇ​ഖാ​മ സ്​​റ്റി​ക്ക​ർ സ​മ്പ്ര​ദാ​യം താ​മ​സ​കാ​ര്യ​മ​ന്ത്രാ​ല​യം എ​ടു​ത്തു മാ​റ്റി​യ​ത്. പ​ക​രം മു​ഴു​വ​ൻ ഇ​ഖാ​മ വി​വ​ര​ങ്ങ​ളും സി​വി​ൽ ഐ​ഡി കാ​ർ​ഡു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചു. പു​തി​യ സം​വി​ധാ​ന​വു​മാ​യി വി​ദേ​ശി​ക​ൾ പൊ​രു​ത്ത​പ്പെ​ട്ട​താ​യാ​ണ് ഔ​ദ്യോ​ഗി​ക ത​ല​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ൽ. പു​തു​താ​യി സി​വി​ൽ ഐ​ഡി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 30 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പി​ഴ അ​ട​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf news
News Summary - passport-kuwait-gulf news
Next Story