Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ ക​ള്ള​പാ​സ്‌​പോ​ര്‍ട്ടു​മാ​യി ആ​റ്​ ശ്രീ​ല​ങ്ക​​ക്കാ​ർ പി​ടി​യി​ൽ

text_fields
bookmark_border
passport-23
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​ള്ള​പാ​സ്‌​പോ​ര്‍ട്ടു​മാ​യി മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ്​ ശ്രീ ​ല​ങ്ക​ന്‍ പൗ​ര​ന്മാ​രെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​കൂ​ടി. ​ശ്രീ​ല​ങ്ക​ ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ ഇ​ന്ത്യ​യി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ ട്ടു​ണ്ടാ​ക്കി കു​​വൈ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ.
ആ​റു​പേ​രു​ടെ കൈ​വ​ശ​വും ഒ​റി​ജി​ന​ൽ ശ്രീ​ല​ങ്ക​ൻ പാ​സ്​​പോ​ർ​ട്ടും ഇ​ന്ത്യ​ൻ, മ​ലേ​ഷ്യ​ൻ വ്യാ​ജ പാ​സ്​​പോ​ർ​ട്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

മ​ലേ​ഷ്യ​ന്‍ പാ​സ്‌​പോ​ര്‍ട്ടി​ലാ​യി​രു​ന്നു ബ്രി​ട്ട​നി​ലേ​ക്കു​ള്ള ക​ള്ള വി​സ ഇ​ഷ്യൂ ചെ​യ്തി​രു​ന്ന​ത്. മ​ലേ​ഷ്യ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ മ​ലേ​ഷ്യ​യി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ ബ്രി​ട്ട​നി​ലേ​ക്ക്​ പോ​വാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ട്രാ​ന്‍സി​റ്റ് ഹാ​ളി​ല്‍നി​ന്ന് സു​ര​ക്ഷാ സേ​ന ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഒ​രോ​ര്‍ത്ത​രു​ടെ അ​ടു​ത്തു​നി​ന്നും മൂ​ന്നു പാ​സ്‌​പോ​ര്‍ട്ടു വീ​തം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. ഇ​ന്ത്യ​യി​ലെ ചി​ല വ്യ​ക്തി​ക​ളാ​ണ്​ വ്യാ​ജ പാ​സ്​​പോ​ർ​ട്ട്​ ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന്​ ഇ​വ​ർ മൊ​ഴി ന​ൽ​കി. വ്യാ​ജ പാ​സ്​​പോ​ർ​ട്ട്​ മാ​ഫി​യ​യി​ലേ​ക്കാ​ണ്​ സം​ഭ​വം വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ഇ​ത്ര​യും പേ​ർ വ്യാ​ജ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്​​ത​ത്​ വ​ലി​യ സു​ര​ക്ഷാ വീ​ഴ്​​ച​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf newsmalayalam news
News Summary - passport-kuwait-gulf news
Next Story