Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയ പാസ്പോർട്ടിൽ സ്വദേശികൾക്ക് മടക്കയാത്ര ചെയ്യാം –ആഭ്യന്തരമന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സ്വദേശികളുടെ പഴയ പാസ്പോർട്ടിെൻറ നിയമപ്രാബല്യം ജൂലൈ ഒന്നുമുതൽ അവസാനിക്കുമെങ്കിലും വിദേശയാത്രയിലുള്ളവർക്ക് അതിൽ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രായം വ്യക്തമാക്കി. കാലാവധി അവസാനിക്കാത്ത പഴയ പാസ്പോർട്ടുടമകൾക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക. വിദേശ രാജ്യങ്ങളിലുള്ള പഴയ പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞവർ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഉണ്ടാക്കണമെന്നും നിർദേശമുണ്ട്. ജൂലൈ ഒന്നുമുതൽ പഴയ പാസ്പോർട്ടിൽ സ്വദേശികൾക്ക് ഒരു കാരണവശാലും വിദേശയാത്ര അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Next Story
