പഴയ കുവൈത്തി പാസ്പോർട്ടിന് ഇനി നിയമപ്രാബല്യമില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തികളുടെ പഴയ പാസ്പോർട്ടിെൻറ നിയമസാധുത ജൂൺ 30ന് അവസാനിച്ചു. ഇതുസംബന്ധിച്ച് നേരത്തെ അന്താരാഷ്ട്ര സിവിൽ ഏവിയേഷനുമായി ധാരണയിലെത്തിയതാണ്. ജൂലൈ ഒന്നുമുതൽ വിദേശയാത്ര നടത്തണമെങ്കിൽ പുതിയ ഇലക്ട്രോണിക് പാസ്പോർട്ടുകൾ വേണ്ടിവരും. ഇതുവരെ അഞ്ചുലക്ഷത്തിലധികം സ്വദേശികൾ തങ്ങളുടെ പഴയ പാസ്പോർട്ടുകൾ മാറ്റി പരിഷ്കരിച്ച ഇലക്ട്രോണിക് പാസ്പോർട്ടുകൾ കൈപ്പറ്റിയിട്ടുണ്ട്.
പ്രായം കൂടുതലുള്ളവർ, ഭിന്നശേഷിക്കാർ, വിദേശങ്ങളിൽ ചികിത്സക്ക് പോകുന്നവർ, വിദേശങ്ങളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾ എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് പാസ്പോർട്ടുകൾ നൽകുമ്പോൾ പരിഗണിച്ചത്.
ഇനിയും ഇ–പാസ്പോർട്ട് കരസ്ഥമാക്കാത്തവർ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാസിൻ അൽ ജർറാഹ് പറഞ്ഞു. അതേസമയം, വിദേശ യാത്രയിലുള്ളവർക്ക് പഴയ പാസ്പോർട്ടിൽ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രായം വ്യക്തമാക്കി. കാലാവധി അവസാനിക്കാത്ത പഴയ പാസ്പോർട്ടുടമകൾക്ക് മാത്രമാണ് ഇതിന് അനുമതിയുണ്ടായിരിക്കുക. വിദേശ രാജ്യങ്ങളിലുള്ള പഴയ പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞവർ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഉണ്ടാക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
