പാസ്പോർട്ട് വിവരങ്ങൾ സഹൽ വഴി പുതുക്കാം
text_fieldsകുവൈത്ത് സിറ്റി: പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കാനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഇതിനായി സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ ‘സഹ്ൽ’ ആപ്പിലൂടെ അപേക്ഷ നൽകാം. പാസ്പോർട്ട് വിശദാംശങ്ങൾ ഇലക്ട്രോണിക് രീതിയിൽ ഏതുസമയത്തും അപ്ഡേറ്റ് ചെയ്യാനാകും.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സും ചേർന്നാണ് സേവനം നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
നടപടിക്രമങ്ങൾ ലളിതമാക്കുക, കാത്തിരിപ്പ് സമയം കുറക്കുക, താമസക്കാരുടെ സമയവും പരിശ്രമവും ലാഭിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. സേവന നിലവാരം ഉയർത്താനും സംയോജിത ഡിജിറ്റൽ സർക്കാർ സംവിധാനത്തിലേക്ക് നീങ്ങാനും നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് സേവനം ആരംഭിച്ചതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

