പാസ്കോസ് സില്‍വര്‍ ജൂബിലി ആഘോഷം നാളെ
text_fieldsപാസ്കോസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (പാസ്കോസ്) കുവൈത്ത് ചാപ്റ്ററിന്റെ 25ാം വാര്‍ഷികാഘോഷം വ്യാഴാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 'മിസ്റ്റർ എസ്.ജി.കെ @ കുവൈത്ത്' എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഏഴിന് സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളും മുഖ്യപ്രഭാഷണവും തുടർന്ന് സംവാദവും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി വരുന്നു. ഗൂഗ്ള്‍ ഫോറത്തിലൂടെ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
വാര്‍ത്തസമ്മേളനത്തില്‍ പാസ്കോസ് പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ ചൂരനോലി, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി റോജി മാത്യു, പ്രോഗ്രാം കൺവീനർ സിബി തോമസ് താഴത്തുവരിക്കയിൽ, ട്രഷറർ ആന്റോഷ് ആന്റണി, പ്രോഗ്രാം കോഓഡിനേറ്റർ അനൂപ് ജോൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

