Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘പാസ്കോസ്’ ഓണോത്സവ്...

‘പാസ്കോസ്’ ഓണോത്സവ് സംഘടിപ്പിച്ചു

text_fields
bookmark_border
‘പാസ്കോസ്’ ഓണോത്സവ് സംഘടിപ്പിച്ചു
cancel
camera_alt

പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ (പാ​സ്കോ​സ്) ഓ​ണാ​ഘോ​ഷ​ത്തി​ൽ ഒ​രു​ക്കി​യ ‘വാ​മ​നാ​വ​താ​രം’ അ​വ​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ (പാ​സ്കോ​സ്) കു​വൈ​ത്ത് ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ‘ഓ​ണോ​ത്സ​വ്-2023’ സം​ഘ​ടി​പ്പി​ച്ചു. മ​ഹ​ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി, കു​വൈ​ത്തി​ലെ ഇ​ന്ത്യ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി അ​ന​ന്ത അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്കോ​സ് പ്ര​സി​ഡ​ൻ​റ് ടോ​മി സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ​ത്തെ കു​റി​ച്ചു​ള്ള ഐ​തി​ഹ്യ​മാ​യ ‘വാ​മ​നാ​വ​താ​രം’ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. പാ​സ്കോ​സ് സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് മോ​ഹ​ൻ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്റ് കി​ഷോ​ർ സെ​ബാ​സ്റ്റ്യ​ൻ, ബീ​ന ശ​ശി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഓ​ണാ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ജോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​ർ​ജ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ബാ​ല സി​നി​മാ​താ​രം മാ​സ്റ്റ​ർ പ്ര​ണ​വ് വി​നു കു​ട്ടി​ക​ളു​മാ​യി സ്നേ​ഹ​സം​വാ​ദം ന​ട​ത്തി. ഓ​ണോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ട്ര​ഷ​റ​ർ റി​നു ജോ​ർ​ജ്, സാം​സ്കാ​രി​ക ക​ൺ​വീ​ന​ർ ക​മ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ പ്ര​സി​ഡ​ൻ​റ് ബി​നോ​യ്, ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ബി​ൻ​സ്, ലി​ജോ​യ്, സി​ബി, സു​നി​ൽ, ജോ​ബി, വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ സ്മി​താ ക​മ​ൽ, ഷൈ​നി ലി​ജോ​യ്, നീ​മാ അ​നീ​ഷ്, സീ​മ ജോ​ബി, റി​ൻ​സി ജോ​ജി, ധ​ന്യാ ജോ​ർ​ജു​കു​ട്ടി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. മു​ൻ പ്ര​സി​ഡ​ന്റ് ലാ​ൽ​ജി ജോ​ർ​ജ്, ജോ​ജി, ജോ​ജോ, സ​ഖ​റി​യാ​സ് ജോ​സ​ഫ്, തോ​മ​സ് മു​ണ്ടി​യാ​നി എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationKuwaitOnam 2023Pascos
News Summary - 'Pascos' organized Onam Celebration
Next Story