ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആദൽ അൽ സാദൂൻ അറിയിച്ചു. ഉച്ചക്ക് 1.20ന് ആരംഭിക്കുന്ന ഗ്രഹണം 3.44ന് അവസാനിക്കും. രണ്ടുമണിക്ക് ഏറ്റവും മികവുറ്റ രീതിയിൽ ഗ്രഹണം കാണാൻ കഴിയും. സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കാൻ സൺ ഫിൽട്ടറുകൾ ഉപയോഗിക്കണം. ഗ്രഹണസമയത്ത് സൂര്യനെ നഗ്നനേത്രങ്ങൾകൊണ്ട് നോക്കിയാൽ കണ്ണിന്റെ റെറ്റിനക്ക് നാശം സംഭവിക്കാനും അൾട്രാവയലറ്റ് രശ്മികൾ മൂലം പൂർണമായോ ഭാഗികമായോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നും ആദൽ അൽ സാദൂൻ അറിയിച്ചു. യൂറോപ്പ്, വടക്കേ ആഫ്രിക്ക, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

