Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭാ​ഗി​ക ക​ർ​ഫ്യൂ...

ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി

text_fields
bookmark_border
ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി
cancel
camera_alt

കർഫ്യൂ സമയത്ത്​ ആളൊഴിഞ്ഞ റോഡ്​. കുവൈത്ത്​ സിറ്റിയിൽനിന്നുള്ള ദൃശ്യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ഏ​പ്രി​ൽ 22 വ​രെ തു​ട​രും. ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും പു​തി​യ സ​മ​യം. നേ​ര​േ​ത്ത ഏ​പ്രി​ൽ എ​ട്ടു​വ​രെ​യാ​യി​രു​ന്നു ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​തോ​ത്​ വി​ല​യി​രു​ത്തി ക​ർ​ഫ്യൂ തു​ട​രാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ർ​ഫ്യൂ നി​ല​നി​ൽ​ക്കു​മെ​ങ്കി​ലും റ​മ​ദാ​നി​ൽ ​റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ ഡെ​ലി​വ​റി സ​ർ​വി​സി​ന്​ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കും. ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​കും. സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ർ​ഫ്യൂ സ​മ​യ​ത്ത്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. സ്വ​ന്തം റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക്കു​ പു​റ​ത്തു​പോ​കാ​നും പാ​ടി​ല്ല. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴി​നും 12നും ​ഇ​ട​യി​ലു​ള്ള സ​മ​യ​ത്തേ​ക്ക്​ ഷോ​പ്പി​ങ്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ ന​ൽ​കും. നി​ല​വി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത് ​ക​ർ​ഫ്യൂ. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story